renjan_abrahampresidentപ്രിയമുള്ളവരേ,

നിങ്ങൾക്ക് ഏവർക്കും ചിക്കാഗോ മലയാളി അസോസ്സിയേഷൻറെ നന്മകൾ നേരുന്നു. നമ്മുടെ ഈ സംഘടന പതിറ്റാണ്ടുകൾ പൂർത്തിയാക്കി ഗോൾഡൻ ജൂബിലിയുടെ അരികിൽ എത്തിനില്ക്കുന്നു എന്ന് പറയുമ്പോൾ അതിയായ ചാരിദാർത്ഥ്യം ഉണ്ട്.

ഷിക്കാഗോ മലയാളി അസ്സോസിയേഷന് ഇന്ന് പരമ്പര്യം കൊണ്ടും പ്രവര്ത്തനം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാണ്. അസ്സോസ്സിയേഷന്റെ ചരിത്രം ഷിക്കാഗോയിലെ മലയാളികളുടെ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മലയാളികള് ഷിക്കാഗോയില് കുടിയേറിത്തുടങ്ങിയ കാലഘട്ടത്തില് തന്നെ ഏകദേശം 150-ഓളം വരുന്ന മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് 1972-ല് ഷിക്കാഗോ മലയാളികളുടെ മാര്ഗ്ഗദീപമായി സാംസ്കാരിക സംഘടന എന്ന നിലയില് ഈ അസ്സോസ്സിയേഷന് രൂപം കൊണ്ടത്.

ജാതിമത പരിഗണനകളും സാമ്പത്തിക ഉച്ചനീചത്വങ്ങളുമില്ലാതെ എല്ലാവര്ക്കും തുല്യഅവസരം എന്ന ലക്ഷ്യത്തോടെ നിലവില് വന്ന നമ്മുടെ അസ്സോസ്സിയേഷന് ഇന്ന് പടര്ന്നു പന്തലിച്ചിരിക്കുന്നു. സുദീര്ഘമായ ഒരുകാലഘട്ടത്തിലൂടെ സഞ്ചരിച്ച്, പലതരത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ഷിക്കാഗോ മലയാളി അസ്സോസ്സിയേഷന് അന്പതാം വര്ഷത്തിലേക്കു പ്രവേശിക്കുന്നത്. സാമൂഹ്യ-സാംസ്കാരിക-സേവന രംഗത്ത് ആര്ക്കും തകര്ക്കാന് പറ്റാത്ത വിശ്വാസത്തിന്റെ ഉത്തമ പര്യായമായി മാറിയിരിക്കുന്നു ഷിക്കാഗോ മലയാളി അസ്സോസ്സിയേഷന്. എല്ലാവിഭാഗം മലയാളികള്ക്കും ഒരുപോലെ ഒത്തുചേരുവാനും പങ്കെടുക്കുവാനും ആസ്വദിക്കാനും പറ്റു രീതിയിലുള്ള വൈവിദ്ധ്യമാര്ന്ന പരിപാടികള്ക്കാണ് എപ്പോഴും അസ്സോസ്സിയേഷന് രൂപം കൊടുത്തിട്ടുള്ളത്. യുവജനങ്ങള്ക്കുവേണ്ടി വോളിബോള്, ബാസ്കറ്റ് ബോള് ടൂര്ണമെന്റുകള്. വനിതകള്ക്കുവേണ്ടി വനിതാഫോറം, സി. എം. എ കുടുംബങ്ങള്ക്കുവേണ്ടി വാര്ഷിക പിക്നിക്, ചീട്ടുകളി മത്സരം തുടങ്ങിയവ നമ്മുടെ അസ്സോസ്സിയേഷന് സംഘടിപ്പിക്കുന്ന ജനപ്രിയ പരിപാടികളാണ്.

കുട്ടികള്ക്കും യുവജനങ്ങള്ക്കും അവരുടെ കലാപരമായ കഴിവുകള് തെളിയിക്കുവാനുള്ള പല വേദികള് ഇന്ന് ഉണ്ടെങ്കിലും എല്ലാ സമുദായങ്ങളുലും പെട്ട കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് മത്സരാടിസ്ഥാനത്തില് അവരുടെ കലാപരമായ കഴിവുകള് മാറ്റുരച്ചു കാണിക്കുവാന് ഷിക്കാഗോയില് ഇന്ന് ഒരു വേദി മാത്രമേയുള്ളു. അത് ഷിക്കാഗോ മലയാളി അസ്സോസ്സിയേഷന് എല്ലാ വര്ഷവും നടത്തിവരു കലാമേളയാണ്. നാളിതുവരെ ഒട്ടനവധി കലാതിലകങ്ങള്ക്കും കലാപ്രതിഭകള്ക്കും ജന്മം കൊടുക്കാന് കഴിഞ്ഞതില് അസ്സോസ്സിയേഷന് വളരെ അഭിമാനിക്കുന്നു.

വര്ഷങ്ങളായി നമ്മൾ താലോലിച്ചു കൊണ്ടിരുന്ന സ്വപ്നം – നമ്മുടെ സ്വന്തം ഓഫീസ് നമുക്ക് വാങ്ങുവാൻ കഴിഞ്ഞു. അങ്ങനെ നമുക്കൊരു വിലാസം ഉണ്ടായി. 834 E Rand Rd, Suite 13, Mount Prospect Il-60056. ഇതൊരു കൂട്ടായ്മയുടെ വിജയം ആണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി ഈ സംഘടനയെ സ്‌നേഹിച്ചവരുടെ സമര്പണത്തിന്റെ വിജയം.

ഇനിയങ്ങോട്ട് ഒട്ടനവധി കാര്യങ്ങള് ചെയ്തുതീര്ക്കുവാനുണ്ട്. ഇവിടെ ജീവിക്കുന്ന, വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി, അവരുടെ നന്മയ്ക്കുവേണ്ടി പ്രവര്ത്തിച്ച് മുന്നോട്ടുപോകാന് എന്നും നിങ്ങളുടെ സഹായസഹകരണങ്ങള് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.

ഷിക്കാഗോ യിലെ എല്ലാ മലയാളികളും ഷിക്കാഗോ മലയാളീ അസോസിയേഷൻ എന്ന ഒരു വലിയ കുടകീഴിൽ അണിനിരക്കുന്ന സ്വപ്നം നമുക്ക് കാണുവാൻ ആരംഭിക്കാം. അതിനായി പ്രയത്നിക്കാം

സസ്നേഹം
രഞ്ജൻ എബ്രഹാം