ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സെപ്റ്റംബര്‍ 7ന് ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്ഹാളില് വച്ചു നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു.
Raja Krishnamoorthi – Congressman, Illinois, Sudhakar Dalela – Indian Consul General, Chicago,
Andre Harvey -Mayor of Bellwood, Tom Aditya – Mayor of Bristol, Great Britan, Dr. MS Sunil (social activist)
4.30 PMന് ഓണാഘോഷ സദ്യ ആരംഭിക്കുന്നതും അതിനോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാജാകൃഷ്ണമൂര്‍ത്തി-കോണ്‍ഗ്രസം ഗം-ഇല്ലിനോയ് സ്റ്റേറ്റ്, സുഭാകര്‍ ദലീല(കോണ്‍സിലര്‍ ജനറല്‍ ഓഫ് ഇന്ത്യ-ഷിക്കാഗോ), ആന്‍േ്രഡ ഫാര്വി(ബെല്‍വുഡ് സിറ്റി മേയര്‍), റ്റോം ആദിത്യ ബ്രിസ്റ്റോള്‍ സിറ്റി മേയര്‍, ബ്രിട്ടണ്), ഡോ.എം.എസ്. സുനില്‍(സാമൂഹിക പ്രവര്‍ത്തക-കേരള) എന്നീ വിശിഷ്ടാത്ഥികള്‍ പങ്കെടുക്കുന്നതാണ്.
പ്രസ്തുത സമ്മേളനത്തില്‍ വച്ച് അസോസിയേഷന് അംഗങ്ങളുടെ മക്കള്‍ക്ക് പ്രതിഭാ പുരസ്കാരവും സമ്മാനിക്കുന്നതാണ്. ഒന്നാം സമ്മാനം സ്പോണ്സര് ചെയ്തിരിക്കുന്നത് സാബു നടുവീട്ടില്‍, രണ്ടാം സമ്മാനം ചാക്കോ മറ്റത്തില്‍ പറമ്പില്‍ എന്നിവരാണ്.
പൊതുസമ്മേളനാന്തരം ഷിക്കാഗോയിലെ വിവിധ ഡാന്‍സ് സ്ക്കൂളുകളില്‍ നിന്നും ഡാന്‍സ്, സ്കിറ്റ്, ഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികളും നടക്കുന്നതാണ്. ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഹോം ഫോര്‍ ഹോംലസ്’ എന്ന ധനസമാഹരണ പദ്ധതിയോടനുബന്ധിച്ചാണ്. സ്പെഷ്യല്‍ ഹസ്റ്റായി ഡോ.എം.എസ്. സുനില്‍ എന്ന സാമൂഹിക പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുക്കുന്നത്.
അസോസിയേഷന്റെ ഓണാഘോഷം, സെപ്റ്റംബര്‍ 21-ല്‍ നടക്കുന്ന സോക്കര്‍ ടൂര്‍ണമെന്റ് എന്നീ പരിപാടികളുടെ അധിക നിക്ഷേപം, ഹോം ഫോര്‍ ഹോം ലസ്’ എന്ന ഓണ്‍ലൈന്‍ കളക്ഷനും കേരളത്തിലെ ദുരിതബാധ പ്രദേശങ്ങളിലെ ആളുകളെ സഹായിക്കുന്നതിനുവേണ്ടി സമാഹരിക്കുന്നതാണ്.
കേരളത്തില്‍ ഏറ്റവും ചിലവു കുറഞ്ഞ രീതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കുന്നത് ഡോ.എം.എസ്. സുനില്‍ അസോസിയേഷന്റെ ക്ഷണപ്രകാരം ഷിക്കാഗോയില്‍ എത്തുന്നു. അസോസിയേഷന് സമാഹരിക്കുന്ന ധനസാഹയം പ്രസ്തുത സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍ മുഖേന നേരിട്ടാവും അര്‍ഹതയുള്ളവര്‍ക്ക് സഹായം എത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്സണ് കണ്ണൂക്കാടന്‍-പ്രസിഡന്റ്-847- 477-0564,
ജോഷി വള്ളിക്കളം സെക്രട്ടറി-312-685-6749,
ജിതേഷ് ചുങ്കത്ത്-2246229157,
മനോജ് അച്ചേട്ട് കോര്‍ഡിനേറ്റര്‍-224-522-2470.